Friday, January 14, 2011

ഉപദേശം .



കാശിനു കൊള്ളാത്ത ചിന്തക്കുഴപ്പങ്ങളില്‍ നിന്നുമാണ്
കഥയും കവിതയും ഉറവു എടുക്കുന്നതെന്ന്
അന്നവര്‍ എന്നോട് പറഞ്ഞു.
പണം കിട്ടുന്ന പണി കൊണ്ടേ പട്ടിണി മാറൂ എന്നും.
ഒന്നുമില്ലായ്മയിലും അവഗണനയിലും നിന്ന്
എന്താണ് ജനിക്കുന്നതെന്ന് ഞാന്‍ മറുചോദ്യം എറിഞ്ഞു
കേള്‍ക്കാത്ത ഭാവം നടിച്ചു
പ്രതീക്ഷിക്കാത്ത മറുപടികള്‍ വലിച്ചു എറിയാതെ
അവര്‍ കടന്നു പോയി .
ഞാന്‍ കഥയായി തിരിച്ചു വന്നു.
അമാവാസി രാത്രികളിലും
എന്നില്‍ കറുപ്പ് നിറം പടര്‍ന്നില്ല.
പോകുന്നപോക്കില്‍ എനിക്കവകാശപ്പെട്ട
ഒരു മുറി ചന്ദ്രനെ
അവര്‍ തെളിച്ചു കൊണ്ട് പോകുന്നത്
ഞാന്‍ കണ്ടിരുന്നു.
ഞാനൊന്നും പറഞ്ഞില്ല.
മറു മുറിയെ  ഇരുട്ടില്‍ തപ്പി
ഞാന്‍ ഇന്നും നടക്കുന്നുണ്ട് .
എന്നെങ്കിലും കണ്ടു കിട്ടുമെന്നോര്‍ത്തു.

2 comments:

  1. ഈ കാണുന്നതു തന്നെയാണ് ഞാനെന്ന് കാണിച്ചു കൊടുക്കുകയും ചെയ്യണം അവര്‍ക്ക്..
    എനിക്ക് ഞാനാവാനേ കഴിയൂ എന്നും.അല്ലേ?

    ReplyDelete
  2. പണം കിട്ടുന്ന പണി കൊണ്ടേ പട്ടിണി മാറൂ

    ReplyDelete