Friday, January 14, 2011

പ്രണയത്തിന്‍റെ കണ്ടെത്തലുകള്‍..

നിന്നെ സ്നേഹിക്കുമ്പോള്‍,
തുള്ളികളിലൂടെ ഞാന്‍ എത്തിച്ചേരുന്നത്
മഴകളിലേക്ക് ആണ് .
നിറങ്ങളിലൂടെ മഴവില്ലിലേക്കും.
ഹൃദയം പാടുന്നത്
മറന്നെന്നു തോന്നിയ പാട്ടുകള്‍ ആണ്.
കനവുകളില്‍ നിറയുന്നത്
മോഹങ്ങളുടെ തുടിപ്പുകള്‍ ആണ്.
നിന്നെക്കാണുമ്പോള്‍ ,
വെളിച്ചത്തിലൂടെ ഞാന്‍ എത്തിച്ചേരുന്നത്
മനസ്സിന്‍റെ പ്രതിബിംബങ്ങളിലേക്ക് ആണ്.
ഇരുട്ടുകളില്‍ ഉറവെടുക്കുന്നത്
സ്വപ്നങ്ങളുടെ നക്ഷത്ര നിരകള്‍ ആണ്.
കാറ്റു കൊണ്ടുവരുന്നത്
കാണാമറയത്തെ സുഗന്ധാവലികള്‍ ആണ്.
രാത്രി കൊണ്ട് പോകുന്നത്
ഉറക്കത്തിന്റെ താക്കോലുകള്‍ ആണ് .
 നിന്നെ അറിയുമ്പോള്‍
നിന്നിലൂടെ ഞാന്‍ കണ്ടെത്തുന്നത്
എന്നിലെ എന്നെത്തന്നെയാണ്.

6 comments:

  1. ഉത്തരങ്ങളില്‍ നിന്ന്
    ചോദ്യങ്ങളിലേക്കെന്ന പോലെ
    :-)

    ReplyDelete
  2. കൂട്ടിയും കിഴിച്ചും

    പ്രമാണങ്ങളുടെ

    മഷി നോട്ടത്തിl,

    താരതമ്യങ്ങളുടെ

    ഊഷരഭൂവിl വച്ച്

    എന്നിലേക്കുമാത്രമായി

    ഒതുങ്ങി നിന്നു.



    നിങ്ങളെനി--

    ക്കന്യമായിരിന്നു.

    ReplyDelete
  3. kandethalukal apekshikamane .........enkilum kazhcha enikkishtamayi.......

    ReplyDelete
  4. പ്രണയത്തിന് മഴയുടെ കുളിര്‍മയും വേനലിന്റെ ഊഷരതയും അനുഭവപ്പെടരില്ലെ...?

    ReplyDelete
  5. കൊള്ളാം.
    വീണ്ടും വരാം ഈ വഴിക്ക്

    ആശംസകള്‍

    ReplyDelete
  6. നിന്നിലൂടെ ഞാന്‍ കണ്ടെത്തുന്നത്
    എന്നിലെ എന്നെത്തന്നെയാണ്.

    ReplyDelete